UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Tuesday, October 27, 2009

കൂരിരുള്‍ നീങ്ങും പ്രഭാതമാകും

കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും
അഖണ്ഡഭാരതമാതാ കീ ജയ ഘോഷം പൊങ്ങും പുനരെങ്ങും

മാനസകോടികളൊന്നായ് ചേര്‍ന്നാല്‍ മാമല പോലും മലരല്ലേ
ദേശപ്രേമം ജ്വലിച്ചുയര്‍ന്നാല്‍ വാരിധി പോലും വരളില്ലേ
രാഷ്ട്രശക്തി തന്‍ പ്രളയ ജലത്തില്‍ കൃത്രിമ ഭിത്തികള്‍ തകരില്ലേ
ദുസ്സഹമാമീ ദുരന്ത ചിത്രം ദുസ്വപ്നം പോല്‍ മറയില്ലേ.. (കൂരിരുള്‍ നീങ്ങും)

അസഹനീയമാമപമാനത്തിന്‍ സ്മരണകള്‍ പോലും തകരാതെ
ക്ഷുദ്ര മൃഗീയത വെട്ടിയ ചോര പുഴകളുണങ്ങിയടങ്ങാതെ
ദേശഭക്തര്‍ തന്‍ ജീവാഹുതിയില്‍ ദേശം കോള്‍മയിരണിയാതെ
യഥാര്‍ത്ഥമാമാ സ്വാതന്ത്ര്യത്തില്‍ ദിവ്യോദയമെങ്ങണയുന്നു.. (കൂരിരുള്‍ നീങ്ങും)

സാഗരമൊന്നായ് കുടിച്ചു തീര്‍ക്കും മാമുനി വീണ്ടും വരുമാറായ്
ജലധികള്‍ പോലും കുതിച്ചു താണ്ടും വാനര സേനകളണയാറായ്
വന്മല താഴേക്കിടിച്ചു താഴ്ത്തും താപസവര്യന്‍ വരുമാറായ്
ശുഭസൂചകമാം നവോദയത്തിന്‍ കതിരുകളെങ്ങും വിരിയാറായ് (കൂരിരുള്‍ നീങ്ങും)

No comments:

Post a Comment