UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Monday, November 16, 2009

ഉടുക്ക്


തെക്കെ ഇന്ത്യയിലെ പുരാതനമായ ഒരു കൊട്ടു വാദ്യമാണ്, ഉടുക്ക്. നാടന്‍ കലകളിലും, ക്ഷേത്രങ്ങളിലും അയ്യപ്പന്‍ പാട്ടുകളിലും ഒക്കെ ഉടുക്ക് ഉപയോഗിക്കാറുണ്ട്. കാവടിയാട്ടം, കാരകം, വില്ലുപാട്ട്, ലാവണി പാട്ട്, തുടങ്ങി ഒട്ടു മിക്ക നാടന്‍ കലകളിലും ഉടുക്കിനു പ്രാധാന്യം ഉണ്ട്. പുരാതന തമിഴ് സാഹിത്യത്തില്‍ ഉടുക്കിനെ പറ്റി പരാമര്‍ശം ഉണ്ട്. “തുടി” എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. ശിവന്റെ രൂപമായ നടരാജന്റെ ഇടം കൈയ്യില്‍ ഉടുക്കാണ് സങ്കല്‍പ്പിക്കപ്പെടുന്നത്.
മദ്ധ്യഭാഗം വ്യാസം കുറഞ്ഞ ഒരു തുകല്‍‌വാദ്യമാണ്‌ ഉടുക്ക്. രണ്ടു വായ്കളിലും തോലു കൊണ്ട് മൂടിയിരിക്കുന്നു. തോല്‍‌വായകള്‍ തോല്‍‌ചരടുകള്‍ കൊണ്ട് മുറുക്കി അവയെ തോളില്‍ തൂക്കാന്‍ വണ്ണം നീളമുള്ള ചരടിനാല്‍ ബന്ധിച്ചിരിക്കുന്നു. ഇടതുകൈയാല്‍ ഉടുക്കിന്റെ നടുഭാഗത്ത് താഴ്തുകയും അല്പം ഉയര്‍ത്തുകയും ചെയ്തു കൊണ്ട് ഉടുക്കു വായനക്കാരന്‍ ശബ്ദത്തിന്റെ ആവൃത്തി നിയന്ത്രിക്കുന്നു. വലതു കൈയിലെ വിരലുകള്‍ ഉപയോഗിച്ച് താളമിടുകയും ചെയ്യുന്നു.

അരലിയുടെ കാതല്‍ അല്ലെങ്കില്‍ ഓടകൊണ്ട് കുറ്റിയുണ്ടാക്കുന്നു. തുടിയില്‍ നിന്നും ഒരു വ്യത്യസ്തമായി ഒരേ നീളത്തില്‍ ചെറിയ കുറ്റിയുണ്ടാക്കുന്നു. തുടിയുടെ കൊട്ടുന്ന രണ്ടു ഭാഗത്തിന് ചന്ദ്രവതു എന്നു പറയുന്നു. ചന്ദ്രവതു ഉണ്ടാക്കുന്നത് ചെന്തെങ്ങിന്റെ പട്ടയുടെ ഉള്ളിലെ ഭാഗം ചീന്തിയെടുത്ത് ചുറ്റി പശയില്‍ ഒട്ടിച്ചാണ്. ഇതിനായി പശുക്കുട്ടിയുടെ ചാണക സഞ്ചിയുടെ പാടയുടെ തൊലി ഉണക്കി വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നത്. കുറ്റിയുടെ രണ്ടുഭാഗത്തും ചന്ദ്രവതു ഒട്ടിച്ചുവെച്ച് കോര്‍ത്തിണക്കി കൈകൊണ്ട് കൊട്ടുന്നു

No comments:

Post a Comment