മക്കളിതാ വന്നണയുന്നു
ചങ്കില്‍ കൈവച്ചുച്ചം ഞങ്ങള്‍
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം
വിണ്ണോര്‍ക്കായും പൊരുതി ജയി-
ച്ചവരല്ലൊ ഭാരതപുത്രന്മാര്‍
രാഷസധര്‍പ്പമാടക്കനെന്നും
കരവാളേന്തിയ ധീരന്മാര്‍
ആ രണശൂരത മാറ്റൊലികൊള്ളും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം
കാലകണ്ണിമ വിടരും മുമ്പേ
വളറ്ന്നീ പാവന സംസ്കാരം
മന്യന്തര നവസ്രഷ്ട്ടികളെ?
വരവേറ്റു പുലര്‍ത്തിയ സംസ്കാരം
അതിന്‍ ജയക്കൊടി വാനിലുയര്‍ത്തും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം
ഉയര്‍ത്തീടാവു മുഖകമലം നീ
അരുളുക ഞങള്ക്കാ ശിസുകള്‍
തുറന്നീടാവു ത്രിക്കണ്ണമ്മേ എരിഞ്ഞിടട്ടെ ശത്രുക്കള്‍
ആ രണ ഗര്‍ജനഘോഷം വീണ്ടും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം
No comments:
Post a Comment