UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Monday, November 2, 2009

നാറാണത്തു ഭ്രാന്തന്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്ടെ മക്കളില്‍ ഞാനാണനാഥന്‍
എന്റെ സിരയില്‍ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്ടെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വര്‍ഗ്ഗ കാമമില്ല
വഴ്‌വില്‍ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഡന്‍
നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഡന്‍

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്കുമ്പോള്‍
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേകീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ
മൊട്ടുകള്‍ വിരഞ്ഞു നട കൊള്‍കേ
ഓര്‍മമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വ്വരയിലേക്കു തിരിയുന്നു

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുധി
വടിവാര്‍ന്നൊമ്മയൊന്നിച്ച്‌
തേവകള്‍ തുയിലുണരുമിടനാട്ടില്‍
താരുകലാ ഭാവനകള്‍ വാര്‍ക്കുന്ന പൊന്നംബലങ്ങളീല്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടു പൂഴി പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്്‌ടെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനി തിണ്ണയില്‍
ഇരുളിന്ടെ ആഴത്തില്‍ ആദ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍
ഈറകളിളം തണ്ടില്‍ ആത്മ ബ്ബോധതിന്്‌ടെ
ഈണം കൊരുക്കുന്ന കാടക പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളില്‍
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി
പൂവുകള്‍ തീളക്കും കളങ്ങളില്‍
അടിയാല്‍ തുറക്കുന്ന പാടപറംബുകളില്‍
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വര്‍ണ്ണങ്ങള്‍ വറ്റുമുന്മതമാര്‍ന്ന വിഭ്രമ
ചുഴികളില്‍ അലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശ മേല്‍
ആഡ്യത്വം ഉച്ച്നേരുക്കള്‍ ചൊരിഞ്ഞതും

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്‍ അനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്ടെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിതെറിച്ച ത്രുഷ്ണാര്‍ഥമാം
ഉന്മതത്തിന്‍ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നീയേകിയോ
രാന്ദ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവര്‍
എന്ടെ എന്ടെ എന്നാദ്യം കയത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങല്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴികുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴികുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്‌
ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്ടെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളര്‍ന്നു
ഉയിര്‍തേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുംബോള്‍
ഉറവിന്ടെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍

ചാത്തനൂട്ടാനെത്തുമാറുണ്ടു ഞങ്ങള്‍
ചേട്ടന്ടെ ഇല്ലപറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും

ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖതു തുപ്പും
നമ്മള്‍ ഒന്നെനു ചൊല്ലും ചിരിക്കും
പിണ്ടം പിതൃക്കള്‍ക്ക് വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്ടേ
ഭാണ്ടങ്ങള്‍ തന്ത്രതിലൊപ്പിച്ചെടുക്കും
ചാത്തനെന്‍റ്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാന്‍
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കൂംബി നില്ക്കുന്ന പൂവിന്ടേ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്ടെ നീതിക്കിരക്കുന്ന പ്രാവിന്ടെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അര്‍ത്ത്ധിയില്‍ വര്‍ണ്ണവും പിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണു
ഊഴിയില്‍ ദാഹമേ ബാക്കി

ചാരങ്ങള്‍പോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പൊള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്ടെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്ടെ അനലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്നൊരു അദ്വൈത പദ്മമുണ്‍ടായ്‌വരും

അതിലെന്ടേ കരളിന്ടേ നിറവും സുഗന്തവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്നും
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണില്‍ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്ടെ സ്വപ്നം
നേരു നേരുന്ന കാന്തന്ടേ സ്വപ്നം

ഒക്കെ ഒരു വെറും ഭ്രാന്തന്ടെ സ്വപ്നം
നേരു നേരുന്ന കാന്തന്ടേ സ്വപ്നം.

No comments:

Post a Comment