ദേവിയൊടൊത്തു ശിവന്‍ വാണീടും കാലം.(2)
തനനായ് തന്നെ തനനാന -
തനനൈ തന്നെ തനനൈ തന്നെ താനനാ.
കിളികൂജനത്തിന്‍റ്റെ.. മന്ത്രമൊഴിയാലേ
ദേവലോകമൊട്ടുക്കൊരുത്സവമായി. (തനനായ് തന്നെ)
ആ ധന്ന്യനാളീല്.. നാരദമാമുനി
കൈലാസനഥന്‍ മുന്നില്‍ വന്നു വണങ്ങി. (തനനായ് തന്നെ)
കൈലാസം തന്നില്.. ഉണ്ണിസുധന്‍മാരും
തമ്മിലിണങ്ങിചേര്‍ന്നു കളിക്കും നേരം. (തനനായ് തന്നെ)
നാഥനെ കൂപ്പിവണങ്ങീട്ടു.. നാരദന്‍
മാമ്പഴക്കനിയൊന്നു കാഴ്ച കൊടുത്തേ. (തനനായ് തന്നെ)
എന്നതു കണ്ടിട്ടു.. ഉണ്ണി സുധന്‍മാരും
മാമ്പഴക്കനിക്കായി ഓടിയടുത്തേ. (തനനായ് തന്നെ)
ഉണ്ണിഗണേശനുമ്.. മുമ്പേറും നേരത്ത്
ബാലമുരുഗനൊട്ടും പിന്നിലാകാതേ. (തനനായ് തന്നെ)
എന്നതു കണ്ടൊരു നേരത്തു ദേവിയും
വന്നങ്ങടുത്തൊന്നോതി ഉണ്ണിമാരോടായ്. (തനനായ് തന്നെ)
എന്നുടെ ഉണ്ണിയേ.. ശണ്ഠയെ കൂട്ടാതെ
രണ്ടുപേരൊത്തുകൂടി ഉല്ലസിക്കേണം . (തനനായ് തന്നെ)
അമ്മതന്‍ ചൊല്ലിനെ.. ഒട്ടൊന്നു കേള്‍ക്കാതെ
ഉണ്ണിമാര്‍ രണ്ടും തമ്മില്‍ പിണങ്ങിടുന്നു. (തനനായ് തന്നെ)
ആയതു നേരത്തു.. കൈലാസനാഥനും
തര്‍ക്കമകറ്റാനൊന്നു ചൊല്ലികൊടുത്തെ. (തനനായ് തന്നെ)
കൈലാസലോകത്തേ.. മൂന്നു വലത്തിട്ടു
ആദ്യത്തിലെത്തി കനി എടുക്ക വേണം . (തനനായ് തന്നെ)
താതനെ മൂന്നു.. പ്രദിക്ഷണം വെച്ചിട്ട്
ഉണ്ണി ഗണേശനാദ്യം കനിയെടുത്തേ.. (തനനായ് തന്നെ)
പണ്ടുനാളൊന്നിലേ (Download the song here)
Listen song here!
No comments:
Post a Comment