ആരൊരാളെന് കുതിരയെ കെട്ടുവാന്
ആരൊരാളതിന് മാര്ഗംത മുടക്കുവാന്
ദിഗ് വിജയത്തിനെന് സര്ഗ്ഗവശക്തിയാം
ഈ കുതിരയെ വിട്ടയക്കുന്നു ഞാന്.
വിശ്വസംസ്കാര വേദിയില് പുത്തനാം
അശ്വമേധം നടത്തുകയാണ് ഞാന്
നിങ്ങള് കണ്ടോ ശിരസ്സുയര്ത്തിാപ്പായും
എന് കുതിരയെ ചെമ്പന് കുതിരയെ?
എന്തൊരുന്മേരഷമാണതിന് കണ്കതളില്
എന്തൊരുത്സാഹമാണതിന് കാല്കനളില്
കോടി കോടി പുരുഷാന്തരങ്ങളില്ക്കൂ ടി-
നേടിയതാണതിന് ശക്തികള്
വെട്ടി വെട്ടി പ്രക്യതിയെ മല്ലിട്ട്
വെട്ടി നേടിയതാണതിന് സിദ്ധികള്
മന്ത്രമായൂര പിഞ്ചികാ ചാലന
തന്ത്രമല്ലതില് സംസ്കാര മണ്ഡലം.
കോടി കോടി ശതാബ്ദങ്ങള് മുമ്പോരു
കാട്ടിനുള്ളില് വെച്ചെന്റെല പിതാമഹര്
കണ്ടതാണിക്കുതിരയെ കാട്ടുപുല്-
ത്തണ്ടു നല്കിി വളര്ത്തി മുത്തശ്ശിമാര്.
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവേ
എത്രയെത്ര ശവകുടീരങ്ങളില്
ന്യത്തമാടിയതാണാ കുളമ്പുകള്.
ധ്യതരാഷ്ട പ്രതാപങ്ങള് തന് കോട്ട
കൊത്തളങ്ങളെ പിന്നിടും യാത്രയില്
എത്ര കൊറ്റക്കുടകള് യുഗങ്ങളില്
കുത്തിനിര്ത്തിറയ മുത്തണി കൂണുകള്
ആ കുളമ്പടി ഏറ്റേറ്റു വീണുപോയ്
അത്രയേറെ ഭരണകൂടങ്ങളും.
കുഞ്ചിരോമങ്ങള് തുള്ളിച്ച് തുള്ളിച്ച്
സഞ്ചരിച്ചൊരീ ചെമ്പന് കുതിരയെ
പണ്ട് ദൈവം കടിഞ്ഞാണുമായ് വന്ന്
കൊണ്ടുപോയി സവാരിക്കിറങ്ങുവാന്.
പിന്നെ രാജകീയോന്മത്ത സേനകള്
വന്നു നിന്നൂ പടപ്പാളയളങ്ങളില്
ആഗമസത്വ വേദികള് വന്നുപോല്
യോഗദണ്ഡില് ഇതിനെ തളയ്ക്കുവാന്.
എന്റെ് പൂര്വ്വി കര് അശ്വഹ്യദയജ്ഞര്
എന്റെ് പൂര്വ്വി കര് വിശ്വവിജയികള്
അങ്കമാടീ കുതിരയെ വീണ്ടെടുത്ത്
അന്നണഞ്ഞൂയുഗങ്ങള് തന് നായകര്
മണ്ണില് നിന്നും പിറന്നവര് മണ്ണിനെ
പൊന്നണിയിച്ച സംസ്കാര ശില്പികള്
നേടിയാതാണവരോട് ഞാന് എന്നില്
നാടുണര്ന്നോോരു നാളീക്കുതിരയെ
ഈ യുഗത്തിന്റെോ സാമൂഹ്യശക്തി ഞാന്
മായുകില്ലെന്റെി ചൈതന്യ വീചികള്.
ഈശ്വരനല്ല മാന്തികനല്ല ഞാന്
പച്ചമണ്ണിന് മനുഷ്യത്വമാണു ഞാന്
ദിഗ് വിജയത്തിനെന് സര്ഗ്ഗയശക്തിയാം
ഈ കുതിരയെ വിട്ടയക്കുന്നു ഞാന്
ഈശ്വരനല്ല ഞാന് മാന്തികനല്ല ഞാന്
പച്ചമണ്ണിന് മനുഷ്യത്വമാണു ഞാന്
No comments:
Post a Comment