UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Friday, November 20, 2009

മന്നാ മണികണ്ഠാ


മന്നാ മണികണ്ഠാ മയില്‍ വാഹന സോദരനേ..
മാമലയില്‍ വാഴും അയ്യനേ മണികണ്ഠനേ. (2)

മോഹിനിതന്‍ ബാലകനേ... മോഹനസ്വരൂപനയ്യാ..
(സ്വാമിയേ ശരണം അയ്യപ്പ ശരണം)
അന്തരംഗം എന്‍ടെ നീ കണ്ടതല്ലോ... അയ്യപ്പാ
ആത്മാവില്‍ നൊമ്പരം കണ്ടതില്ലേ.(മന്നാ മണികണ്ഠാ)

കാലദോഷം തീര്‍ത്തിടേണേ...
(സ്വാമിയേ ശരണം അയ്യപ്പ ശരണം)
കാരുണ്യത്തിന്‍ പീയൂഷമേ...
(സ്വാമിയേ ശരണം അയ്യപ്പ ശരണം)
ഉള്ളം കനിഞ്ഞെന്നും കനിഞ്ഞീടുവാന്‍...അയ്യപ്പാ
ഉണ്ണിഗണനായക സോദരനേ... (മന്നാ മണികണ്ഠാ)

കണ്ണുകളില്‍ പൊന്‍ദീപമായ്...
(സ്വാമിയേ ശരണം അയ്യപ്പ ശരണം)
ഉള്ളില്‍ തെളിയുന്നൊരയ്യാ...
(സ്വാമിയേ ശരണം അയ്യപ്പ ശരണം)
തൃപ്പാദങ്ങള്‍ രണ്ടും ഞാന്‍ കുമ്പിടുന്നേ ..അയ്യപ്പാ
ആത്മാവില്‍ നൊമ്പരം കണ്ടീടുവാന്‍..(മന്നാ മണികണ്ഠാ)


മന്നാ മണികണ്ഠാ (Download the song here)



Listen song here!

2 comments:

  1. haiiiiiiiiiiiiiiiiiiiiiiiiiiiiiiiii Marunna malayaliiiiiiiiiiiiiiiiii..H r u

    ReplyDelete