ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ
ജനഗണമംഗളദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
('ജനഗണ മനസ്സുകളുടെ അധിനായകാ! ജയിക്കുക! ഭാരതഭാഗ്യത്തിന്റെ വിധാതാവേ! ജയിക്കുക! പഞ്ചാബ്, സിന്ധു, ഗുജറാത്ത്, മഹാരാഷ്ട്രം, ദ്രാവിഡം, ഒറീസ, ബംഗാള്‍ തുടങ്ങിയ നാടുകളും വിന്ധ്യന്‍, ഹിമാലയം തുടങ്ങിയ പര്‍വതങ്ങളും യമുന, ഗംഗ തുടങ്ങിയ നദികളും ഉയരുന്ന സാഗരതരംഗങ്ങളും അവിടുത്തെ ശുഭനാമം കേട്ടുണര്‍ന്ന് ശുഭാശംസകള്‍ നേരുന്നു. സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. സകല ജനങ്ങള്‍ക്കും മംഗളമേകുന്ന അങ്ങ് ജയിക്കുക. ഭാരതത്തിന്റെ ഭാഗ്യവിധാതാവായ അങ്ങ് ജയിക്കുക. ജയിക്കുക ജയിക്കുക'.)
No comments:
Post a Comment