UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Wednesday, November 11, 2009

എന്നെ മറക്കരുതേ

എന്നെ മറക്കരുതേ എന്നെ വെറുക്കരുതേ
കണ്‍മണീ ഒരു നാളും നീയെന്‍ടെ ജീവനല്ലേ. (2)

മണ്ണില്‍ പിറന്നവളെ കണ്ണില്‍ നിറഞ്ഞവളെ
കാട്ടില്‍ അലഞ്ഞവളേ കണ്ണീര്‍ പൊഴിച്ചവളെ
സൌന്ദര്യറാണിയല്ലേ എന്‍പ്രിയതോഴിയല്ലേ .. (എന്നെ)
കാട്ടിലലഞ്ഞു കാലം കാത്തു വസിക്കും കാലം
പ്രാണന്‍ നിന്‍ രാമന്‍ നിന്നെ കാട്ടില്‍ കളഞ്ഞതല്ലെ
ഇന്നു നീ ഏകയല്ലേ നിന്‍വിധി ക്രൂരമല്ലേ.. (എന്നെ)

അത്തല്‍ വേണ്ടെന്നില്‍ സീതേ ചിത്തം കനിഞ്ഞീടേണം ​
എന്നില്‍ നിറഞീടെണം എന്നും വിളങ്ങീടേണം
എന്‍പ്രിയതോഴീയാവാം ജീവിതം പങ്കു വെക്കാം. (എന്നെ)
പെണ്ണിന്‍ടെ വാക്കും കേട്ട് നാടും വീടും വിട്ടന്ന്
പെണ്ണായ നിന്നെകൊണ്ട് കാട്ടില്‍ തനിച്ചും വിട്ട്
പോയവന്‍ നിന്‍റ്റെ രാമന്‍ നീചനതായ രാമന്‍. (എന്നെ)

പെണ്ണെ നിന്‍ ഉള്ളം കണ്ട് കള്ളം പറഞതല്ല
കാട്ടില്‍ കളഞ്ഞു കാലം പാഴായ് കളഞ്ഞിടേണ്ട
രാവണരാജനില്ലെ പെണ്ണേ നീ ഓര്‍ത്തിടേണം .. (എന്നെ)
കാലം കളഞ്ഞിടേണ്ട നേരം പാഴാക്കിടേണ്ട
ചട്ടം നീ ഓര്‍ത്തിടേണം ദുഷ്ടനാം നിന്‍റ്റെ രാമന്‍
ത്രൈലോക സുന്ദരനാം രാവണരാജനില്ലേ.. (എന്നെ)

കണ്ണെ നീ ആശവെച്ചാല്‍ അല്ലല്‍ ഭവിക്കയില്ല
എന്നുമെന്‍കൊട്ടാരത്തില്‍ എന്‍ പ്രേമറാണിയായി
ഉല്ലാസമോടേ വാഴാം സന്തോഷമോടെ വാഴാം . (എന്നെ)
നീയില്ലാതെയതില്ല എന്നില്‍ ജീവനീവിധം
പെണ്ണേ നീ ഓര്‍ത്തിടേണം ചിന്തിച്ചു നോക്കിടേണം
എന്‍കൂടേ പോന്നിടേണം എന്നില്‍ അലിഞ്ഞിടേണം . (എന്നെ)

No comments:

Post a Comment