UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Wednesday, January 27, 2010

പ്രാന്തസാംഘിക് ഗീതം

അകലെയല്ലാ പൊന്നുഷസ്സിന്‍ സുഖദമാം പ്രത്യാഗമം
ഇരുള്‍ മറച്ചൊരു സൂര്യതേജസ്സൊളിപരത്തും ശുഭദിനം
അമൃതകലശം പേറിയെത്തും ദേവതാഗണസംഗമം
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)

ഭാര്‍ഗ്ഗവന്‍ മഴുവാല്‍ സമുദ്രം വെട്ടിനീക്കിയ പൌരുഷം
ശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിനിന്നൊരു വൈഭവം
ഭേദഭാവന പിഴുതെറിഞ്ഞൊരു ഗുരുജനത്തിന്‍ സാധന
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ...)

ഭാരതപ്പുഴ രാമകഥയാല്‍ സരയുവാക്കിയ തൂലിക
പൌരുഷം പടവാളിളക്കിയ പുരളിമലതന്‍ ഗര്‍ജ്ജനം
ആത്മബലിയാലാര്‍ഷഭാരത ഗരിമകാത്തപരാക്രം
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ...)

നവഭഗീരഥസംഘമായിരം അതിവിശുദ്ധ തപസ്സിലും
ഋഷികുലങ്ങള്‍ പടുത്തുയര്‍ത്തിയ ധര്‍മ്മബോധ തികവിലും
പുതിയ ഭാരതമാരചിയ്ക്കാന്‍ അണികള്‍ ചേര്‍ന്നണയുന്നിതാ
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ...)

No comments:

Post a Comment