
തനനൈ തന്നെ തനനൈ തന്നാ
തനനൈ തന്നെ തനനാ
തനനൈ തന്നെ തനനൈ തന്നാ
തനനൈ തന്നേ തനനാ..
ഗണപതിയേ ശരണമയ്യ വരണമിതു സമയം -
തരണമൊരു കരുണൈ ശിവന്‍
മകനേ ഗജമുഖനേ.. (തനനൈതന്നെ..)
ഗജമുഖനേ ഹരസുതനേ
അറിവെനിക്കായ് അരുള്‍വാന്‍
ദുരിതമൊഴി തരുവതിന്നയ്
തൊഴുന്നേന്‍ തവ ശരണം..(തനനൈതന്നെ..)
തവശരണം തൊഴുതടിയന്‍
ഗുഹചരിതം ഉരൈപ്പാന്‍
തിരുമനസ്സില്‍ കൃപകരുതി
അരുള്‍ക ഗണനാഥാ.. (തനനൈതന്നെ..)
ഗണപതിയേ ഗുണനിധിയേ
ജഗനിധിയേ വരുവാന്‍
വരുവായ് വരം തരുവായ് കൃപ
അരുള്‍ക ഗണനാഥാ.. (തനനൈതന്നെ..)
മലരുഅരി വറുത്തപയര്‍
കടല ചെറു പയറ്.
ചുടു കിഴങ്ങും ഇടി അവിലും
കൊട്ടതേങ്ങാ കുളവുമ്.. (തനനൈതന്നെ..)
ഇവകളെല്ലാം വന്നിരുന്നു
ഭുജിച്ചു ഗണനാഥന്‍
തവസഹജന്‍ കഥയുരൈപ്പാന്‍
വരിക കുംഭോ-ധരനേ.. (തനനൈതന്നെ..)
Ganapathiye (Download the song here)
Listen song here!
No comments:
Post a Comment