UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Thursday, November 12, 2009

സരസ്വതി:

ചെന്താമരപൂവില്‍ ഉദിച്ചവളെ
പൊന്നിന്‍മണി വീണ പിടിച്ചവളെ
നാവില്‍ വന്നക്ഷരം തന്നവളേ
നാരായണി നീ വരിക നാദം നുകരാന്‍ വരിക!(2)

നിന്‍പാദപത്മദളങളിലായ്
ദാസരാം ഞങ്ങള്‍ നമിച്ചിടുന്നു
നിനേ..സ്തുതിച്ചു ഞാന്‍ പാടിടുമ്പോള്‍
കാത്തിടേണം ...കാത്തിടേണം..! (ചെന്താമരപൂവില്‍)

നീണ്ടുചുരുണ്ടേറെ കിടന്നിടുന്ന
വണ്ടിന്‍ നിറമൊത്തൊരു കാര്‍ക്കൂന്തലും
മുല്ലമൊട്ടിന്‍ ഹാരമണിഞ്ഞിടുമ്പൊള്‍
മോഹിനി നിന്‍മുടിയഴക് മോഹിനി നിന്‍മുടിയഴക്!(ചെന്താമരപൂവില്‍))

നെറ്റിത്തടം കാണ്‍കേ വിലസിടുന്നു
ചന്തനത്തിന്‍ ശോഭ കലര്‍ന്നിടുന്നു
സിന്തൂരപൊട്ടുമലിഞ്ഞിടുന്നു
മന്താരപൊയ്കപൊലേ മന്താരപൊയ്കപൊലേ!(ചെന്താമരപൂവില്‍)

കാതുകളില്‍ തങ്കത്തിന്‍ കമ്മലിട്ട്
നാസികയില്‍ പൊന്‍മണിമൂക്കുത്തിയും
മാന്‍മിഴിയിലഞജനം ചാര്‍ത്തിടുമ്പോള്‍
നീലാഞ്ജനാ മിഴിയാല്‍ നീലാഞ്ജനാ മിഴിയാല്‍!(ചെന്താമരപൂവില്‍)

പുഞ്ജിരി വിരിയും നിന്‍ചുണ്ടുകളില്‍
മുല്ലമൊട്ടിന്‍ ചാരുത ഇത്രയല്ലോ
ശ്രീദേവിനിന്‍ തിരുമുഖമെത്ര ഭംഗി
മോഹിനി നിന്‍ മുഖമഴക് മോഹിനി നിന്‍ മുഖമഴക്!(ചെന്താമരപൂവില്‍)

മേനിക്കഴകായ് പുള്ളിചേല ചുറ്റി
കതിരുപോല്‍ ലാവണ്യത്താല്‍ വിളങ്ങി
സരിഗമ പധനിസ പാടി
ചാഞ്ജാടി ചിന്തുകള്‍പാടി ചാഞ്ജാടി ചിന്തുകള്‍പാടി!(ചെന്താമരപൂവില്‍)

ചെന്താമരപൂവില്‍ ഉദിച്ചവളെ (Download the song here)




Listen the song here!

No comments:

Post a Comment