UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Wednesday, November 18, 2009

ചെന്ദാമരപൊയ്ക തന്നില്‍

ചെന്ദാമരപൊയ്ക തന്നില്‍ മലര്‍കുല തളിരിന്‍മേല്‍
അമരും എന്‍റ്റമ്മദേവി ദേവി.. ദേവി അമരും എന്‍റ്റമ്മദേവി ദേവി
(ചെന്ദാമരപൊയ്ക..)

സൂര്യനുദിച്ചുയരും കതിര്‍ക്കുല നേരത്ത്
സൂര്യ തരുണീമണി.. ദേവി സൂര്യ തരുണീമണി..
(ചെന്ദാമരപൊയ്ക..)

വെള്ളപളുങ്കുതിരും മേനിയഴകുള്ള നിന്നെ
ഉള്ളത്തില്‍ വിളയാടീ.. ദേവി കളിക്കുമെന്‍റ്റമ്മ ദേവി..
(ചെന്ദാമരപൊയ്ക..)

രേവതിദിനം കഴിഞ്ഞ് അശ്വതിനാള്‍ അസ്തമിച്ച്
ഏഴഴാകാമ്മുള്ളപോല്‍.. എഴുന്നുള്ളുമമ്മ ദേവി..
(ചെന്ദാമരപൊയ്ക..)

അമ്മദേവി എഴുന്നുള്ളും നേരത്ത് എന്തടയാളം
കൊട്ടുകുഴല്‍ താളമേളം.. ദേവി മുഴങ്ങുന്ന ചിന്തുതാളം
(ചെന്ദാമരപൊയ്ക..)

ദാരികന്‍റ്റെ തലയുണ്ട് മുടിയുണ്ട് ജടയുണ്ട്
താലികുറുമ്പകാവില്‍.. ദേവി അവിടുന്നെഴുന്നുള്ളത്ത്
(ചെന്ദാമരപൊയ്ക..)

ആറ്റുവേല കൂത്തുകാണാന്‍ ദാരികന്‍റ്റെ കോട്ട കാണ്‍മാന്‍
അക്കമ്പക്കത്തെഴുന്നുള്ളി.. ദേവി കളിക്കുമെന്‍റ്റമ്മ ദേവി..
(ചെന്ദാമരപൊയ്ക..)

അമ്മദേവി കഥയാണീ..കളവാണി നമോസ്തുതേ
മൂകാമ്പികമര്‍ന്നീടും ..ദേവി ജയപാദം നമോസ്തുതേ.
(ചെന്ദാമരപൊയ്ക..)


ചെന്ദാമരപൊയ്ക തന്നില്‍ (Download the song here)



Listen song here!

2 comments:

  1. സുഹ്രുത്തെ,

    എല്ലാ പോസ്റ്റുകളിലും MP3 ചേര്‍ത്തതില്‍ സന്തോഷമുണ്ട്.

    ഇനിയും പ്രതീക്ഷിച്ചുകൊണ്ട്.

    സ്നേഹത്തോടെ..

    ReplyDelete