UNARU is the collection of kerala traditional songs like chindhu pattu,nadan pattu,deshiya ganam,gana geetham,kavitha,onam songs,Mapilla pattu,bajana,devotional songs and events like yoga-asana,botha kadha,subashitham,amurtha vajanam.

Thursday, November 12, 2009

അയ്യപ്പ നമസ്കാര ശ്ലോകങ്ങള്‍

ലോകവീരം
( പഞ്ചരത്ന കൃതി )


ലോകവീരം മഹാപൂജ്യം സര്‍വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം..........൧.
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക. )

വിപ്ര പൂജ്യം വിശ്വവന്ദ്യം വിഷ്ണു ശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം............൨
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

മത്തമാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സര്‍വ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം.....൩
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മദ് ഇഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം.........൪
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

പാണ്ഡ്യേശ വംശ തിലകം കേരളേ കേളി വിഗ്രഹം
ആര്‍ത്ത ത്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം........൫
സ്വാമിയേ ശരണമയ്യപ്പ (നമസ്ക്കരിക്കുക )

പഞ്ചരത്നാഖ്യമേതദ്യോ നിത്യം ശുദ്ധ പഠേന്‍ നരഃ
തസ്യ പ്രസന്നോ ഭഗവാന്‍ ശാസ്താ വസതി മാനസേ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

ശ്രീ ഭൂതനാഥ സദാനന്ദാ സര്‍വഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ
സ്വാമിയേ ശരണമയ്യപ്പ ( നമസ്ക്കരിക്കുക )

********************

ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം ഹരിദദീശ്വരം ആരാധ്യപാദുകം
അരിവിമrര്‍ദ്ധനം നിത്യ നര്‍ത്തനം ഹരിഹരാത്മജം ദേവമാശ്രയേ.............(1)

ശരണകീര്‍ത്തനം ശക്തമാനസം ഭരണലോലുപം നര്‍ത്തനാലസം
അരുണ ഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ....................(.2)

പ്രണയസത്യകം പ്രാണനായകം പ്രണുതകല്‍പ്പകം സുപ്രഭാന്‍ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ....................(3)

തുരഗവാഹനം സുന്ദരാനനം വരഗദായുധം വേദവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ.................(4)

ത്രിഭുവനാര്‍ച്ചിതം ദേവതാമഹം ത്രിണയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ.........................(5)

ഭവഭയാപഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ.......................(6)

കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ........................(7)

ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ.....................(8)

Note :ഓരോ ശ്ലോകത്തിന്നു ശേഷം “ ശരണമയ്യപ്പ എന്നു ഘോഷിക്കണം.
ഒടുവില്‍ സമസ്താപരാധം പറയണം
* __________________ *

1 comment:

  1. ലോക പൂജ്യം മഹാവീരം .... എന്നല്ലേ തുടക്കം?

    ReplyDelete