ഓണാഘോഷത്തെ ആഹ്ലാദമയവും മധുരതരവുമാക്കുന്നതില്‍ ഓണപ്പാട്ടുകള്‍ക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. നമ്മുടെ നാടന്‍ പാട്ടുകളുടെ സഞ്ചയത്തില്‍ ഓണപ്പാട്ടുകളാണ് ഏറെയുള്ളത്. അവയുടെ കര്‍ത്താക്കള്‍ ആരെന്നറിയില്ല. പക്ഷേ അവ പാടുമ്പോള്‍ അവാച്യമായ അനുഭൂതി നമുക്കുണ്ടാകുന്നു.
ഇപ്പോളത്തെ തലമുറയില്‍ ഓണപാട്ടുകളും ഓണക്കളികളും വിരളമാണ്..എങ്കിലും ചില പ്രദേശങ്ങളില്‍ ഇതു പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു..ഓണപാട്ടുകളില്‍ ഏറേയും ഇപ്പോള്‍ രചിക്കപെടുന്നതു രാമായണത്തെ ആസ്പദമാക്കി കൊണ്ടാണു..ഓണപാട്ടുകള്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്കു ഓര്‍മ്മ വരുന്നതു മഹാബലി തമ്പുരാനെയാണ്..ഇതു രചിക്കുന്നവരോടു എനിക്കു പറയാനുള്ളത് ,നമ്മുടെ മഹാബലിതമ്പുരാനെ കുറിച്ചുള്ള പാട്ടുകളും രചിക്കണം ..ഓണപാട്ടുകള്‍ പലതരത്തില്‍ ഉണ്ട്..ഇതാ നിങ്ങള്ക്കായി കുറച്ചു ഓണപാട്ടുകള്‍ ...
No comments:
Post a Comment